2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പി.കെ ശശിക്കെതിരായ ആരോപണം: കേന്ദ്ര നേതൃത്വം ഇടപെട്ടെന്ന വാര്‍ത്ത നിഷേധിച്ച് പി.ബി

ന്യൂഡല്‍ഹി: പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ പരാതിയിന്മേല്‍ സി.പി.എം കേന്ദ്രനേതൃത്വം ഇടപെട്ട് നടപടി എടുക്കാന്‍ നിര്‍ദേശിച്ചുവെന്നു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രനേതൃത്വത്തില്‍നിന്ന് ഇത്തരം ഇടപെടലൊന്നും ഉണ്ടായിട്ടില്ല.

ഇത്തരം പരാതികള്‍ ഉയര്‍ന്നാല്‍, പതിവ് നടപടിക്രമം അനുസരിച്ച് ബന്ധപ്പെട്ട സംസ്ഥാനകമ്മറ്റിയാണ് കൈകാര്യം ചെയ്യേണ്ടത്. അതിനാല്‍ ഈ സംഭവം കേരള സംസ്ഥാനകമ്മിറ്റിയാണ് കൈകാര്യം ചെയ്യേണ്ടതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.