2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പയ്യോളി മനോജ് വധക്കേസ്; രണ്ട് പ്രതികളെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

കോഴിക്കോട്: ബി.എം.എസ് പ്രവര്‍ത്തകനായിരുന്ന പയ്യോളി മനോജ് വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. വിപിന്‍ദാസ്, ഗിരീഷ് എന്നീ പ്രതികളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് സി.ബി.ഐ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ദബൈയിലേക്ക് കടന്ന പ്രതികള്‍ക്കെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇവരുള്‍പ്പെടെ 27 പേര്‍ക്കെതിരേയാണ് സി.ബി.ഐ സംഘം കുറ്റപത്രം സമര്‍പിച്ചിരുന്നത്. ഓട്ടോ ഡ്രൈവറായിരുന്ന ബി.എം.എസ് പ്രവര്‍ത്തകന്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറിയാണ് 2012 ഫെബ്രുവരി 12ന് ഒരുസംഘം ആളുകള്‍ വെട്ടിക്കൊന്നത്. തുടര്‍ന്ന് ലോക്കല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു.

താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും ഇയാള്‍ കസ്റ്റഡിയിലിരിക്കേ പറഞ്ഞതോടെയാണ് കേസ് വിവാദമായത്. തുടര്‍ന്ന് കൊലപാതക കേസില്‍ പുനരന്വേഷണത്തിന് വഴിതെളിയുകയായിരുന്നു. 2016ല്‍ സി.ബി.ഐ കേസ് ഏറ്റെടുത്തു. സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസിലാണ് ഇതിനായുള്ള ഗൂഡാലോചന നടന്നതെന്ന് സി.ബി.ഐ സംഘം കണ്ടെത്തി. ജില്ലാ കമ്മിറ്റി അംഗവും കൊലപാതകം നടന്ന സമയത്ത് ഏരിയാ സെക്രട്ടറിയുമായിരുന്നു ചന്തുമാസറ്റര്‍ ഉള്‍പ്പെടെയുള്ളവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നേരത്തേ ലോക്കല്‍ പൊലിസ് ഒന്നാം പ്രതിയാക്കിയവരെയുള്‍പ്പെടെ സി.ബി.ഐ മാപ്പു സാക്ഷികളാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.