2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ഇനി പേടിഎം ഉപയോഗിച്ച് ബില്ലടക്കാം

മുംബൈ: മൊബൈല്‍ഫോണ്‍ റീചാര്‍ജിങ് ആപ്ലിക്കേഷനായ പേടിഎം ഇനി റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപിക്കുന്നു. പേടിഎം ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ഇനി ബില്ലടക്കാം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പ്രമുഖ കമ്പനികളുടെ റീട്ടെയ്ല്‍ ശൃംഖലകളിലാണ് ആദ്യഘട്ടമായി ബില്ലടക്കാനുള്ള സംവിധാനം ഒരുക്കുന്നത്.

രാജ്യത്തെ റീട്ടെയ്ല്‍ മാര്‍ക്കറ്റിങ്ങിലെ കുത്തക കമ്പനിയായ സ്‌പെന്‍സേര്‍സ് റീട്ടെയ്ല്‍,ഹെരിറ്റേജ് ഫ്രഷ്,മോര്‍,ഡബ്ല്യൂ.എച്ച് സ്മിത്ത്,കേന്ദ്രീയ ബസാര്‍, വി റ്റു റീട്ടെയ്ല്‍,വാല്യൂ പ്ലസ്,പായ് ഇന്റര്‍നാഷണല്‍ തുടങ്ങിയ റീട്ടെയ്ല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാാര്‍ക്കറ്റുകളിലുമാണ് ഈ സേവനം ലഭ്യമാവുക. ഇനി മുതല്‍ ഇവിടങ്ങളില്‍ നിന്ന് ഷോപ്പ് ചെയ്താല്‍ പേടിഎം മുഖേന പണമടക്കാം. ഇത് മുഖേന ഷോപ് ചെയ്യുമ്പോള്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭിക്കുമെന്നും പേടിഎം കമ്പനി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പ്രമുഖ റസ്റ്റോറന്റുകളിലും പേടിഎം ഉപയോഗിച്ച് ബില്ലടക്കാനുള്ള സംവിധാനം നിലവിലുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.