2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

യാത്രയില്‍ സമയം ലാഭിക്കണമെങ്കില്‍ ഹൈവേ ടോള്‍ അടയ്ക്കുക: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: നല്ല റോഡുകളില്‍ യാത്ര ചെയ്ത് സമയം ലാഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ടോള്‍ നല്‍കാന്‍ ആളുകള്‍ തയാറാകണമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
നിരക്കുകള്‍ കാലാകാലങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും ടോള്‍ സമ്പ്രദായം ഒരിക്കലും അവസാനിപ്പിക്കില്ലായെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

‘നിങ്ങള്‍ക്ക് നല്ല സേവനങ്ങള്‍ വേണമെങ്കില്‍, നിങ്ങള്‍ പണം നല്‍കണം. വടക്കുകിഴക്കന്‍ പ്രദേശങ്ങളായ മലയോര മേഖലകളില്‍ എല്ലാ കാലാവസ്ഥാ റോഡുകളും നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് മുന്‍ഗണന നല്‍കിയതായി അദ്ദേഹം പറഞ്ഞു.

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന് കീഴിലുള്ള ധനസഹായം ആവശ്യപ്പെടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു ഗഡ്കരി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News