2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന യുവതിയെ ഡോക്ടറും സംഘവും കൂട്ടബലാത്സംഗം ചെയ്തു

മീററ്റ്: 29 കാരിയായ യുവതിയെ ഐ.സി.യുവില്‍ ഡോക്ടറും സംഘവും ബലാത്സംഗം ചെയ്തു. യു.പിയിലെ മീററ്റിലെ ഒരു പ്രൈവറ്റ് നഴ്‌സിങ് ഹോമിലാണ് സംഭവം.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് യുവതിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് നഴ്‌സ് മയങ്ങാനുള്ള ഇന്‍ജക്ഷന്‍ നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം നടന്നുവെന്ന് കരുതപ്പെടുന്ന സമയത്ത് ഐ.സി.യുവിലെ സി.സി.ടി.വി ക്യാമറ പ്രവര്‍ത്തന രഹിതമാക്കിയിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തു. നാലു പുരുഷന്‍മാരും ഒരു സ്ത്രീയും സംഭവത്തില്‍ ഉള്‍പ്പെട്ടതായി പൊലിസ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.