2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

നെഹ്‌റുവിനെതിരായ പരാമര്‍ശം: മാപ്പു ചോദിച്ച് ദലൈലാമ

ബംഗളുരു: ഇന്ത്യാ-പാക് വിഭജനത്തിനു പിന്നില്‍ മുന്‍പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വാര്‍ഥതയാണെന്ന പരാമര്‍ശത്തില്‍ മാപ്പു ചോദിച്ച് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാ. പ്രസ്താവനയില്‍ താന്‍ മാപ്പു പറയുന്നുവെന്നും ടിബറ്റില്‍ നിന്ന് പാലായനം ചെയ്ത ആയിരക്കണക്കിന് ആളുകള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയ മഹാനാണ് നെഹ്‌റുവെന്ന് ദലൈലാമ വ്യക്തമാക്കി. ടിബറ്റന്‍ ജനതയുടെ പലായനത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ സംഘടിപ്പിച്ച താങ്ക് യൂ കര്‍ണാടക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെഹ്‌റുവുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. പ്രസ്താവന വിവാദമായതില്‍ വിഷമമുണ്ടെന്നും എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കില്‍ ഖേദം അറിയിക്കുന്നുവെന്നും ദലൈലാമ പറഞ്ഞു.

പനാജിയില്‍ ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി മുഹമ്മദലി ജിന്ന വന്നിരുന്നെങ്കില്‍ രാജ്യം വിഭജിക്കപ്പെടുകയില്ലായിരുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ പറഞ്ഞിരുന്നത്. ജിന്നയെ പ്രധാനമന്ത്രിയാക്കണമെന്നായിരുന്നു മഹാത്മാഗാന്ധിക്ക് താല്‍പര്യം. എന്നാല്‍ ജവഹര്‍ ലാല്‍ നെഹ്‌റു പ്രധാനമന്ത്രി പദം സ്വയം ഏറ്റെടുക്കുന്ന മനോഭാവമായിരുന്നു സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്വാര്‍ഥതയാണ് രാജ്യത്തിന്റെ വിഭജനത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.