2018 January 12 Friday
നിശ്ചയമായും അല്ലാഹുവിനോട് ചെയ്ത കരാറിനും തങ്ങള്‍ ചെയ്ത സത്യത്തിനും പകരം (ഐഹികമായ) നിസാരവില വാങ്ങുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരംശവുമില്ല.
(വിശുദ്ധ ഖുര്‍ആന്‍)

വിലാസം തെളിയിക്കാന്‍ ഇനി പാസ്‌പോര്‍ട്ട് പരിഗണിക്കില്ല, ചിലത് ഓറഞ്ച് നിറത്തിലാകും

ന്യൂഡല്‍ഹി: പൗരന്മാരുടെ വിലാസം തെളിയിക്കുന്നതിനു വേണ്ടി ആധികാരിക രേഖയായി ഇനി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവില്ല. ഈ സംവിധാനം ഒഴിവാക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് വിസ ഡിവിഷന്‍ അറിയിച്ചു.

അവസാന പേജില്‍ ഉടമയുടെ പൂര്‍ണ വിലാസം വരുന്നതിനാലായിരുന്നു പാസ്‌പോര്‍ട്ട് ആധികാരിക രേഖയായി കണക്കാക്കിയിരുന്നത്. പാസ്‌പോര്‍ട്ടിലെ അവസാന പേജ് ഒഴിച്ചിടുന്ന രീതിയില്‍ പുതിയ പാസ്‌പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങിയാല്‍ അത് ആധികാരിക രേഖയായി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ ലഭിച്ചതായി പാസ്‌പോര്‍ട്ട് ഡിവിഷന്‍ നിയമ-നയകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ പറഞ്ഞു.

ഓറഞ്ച് പാസ്‌പോര്‍ട്ടും

കുറച്ച് പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലേക്ക് മാറുകയും ചെയ്യും. ഓറഞ്ച് കവറിലുള്ള പാസ്‌പോര്‍ട്ടുകാര്‍ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലായിരിക്കും.

നിലവില്‍ പാസ്‌പോര്‍ട്ടിന്റെ ഒന്നാം പേജില്‍ വ്യക്തിയുടെ ഫോട്ടോയും പേരും വിവരങ്ങളും അവസാന പേജില്‍ പൂര്‍ണ വിലാസവുമാണ് ഉള്ളത്. 2012 മുതല്‍ പാസ്‌പോര്‍ട്ടില്‍ ബാര്‍കോഡ് ചേര്‍ത്തതിനാല്‍ അത് സ്‌കാന്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ വിഭാഗത്തിന് ലഭിക്കും. എന്നാല്‍, ഈ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് ലഭിക്കില്ല. അതുകൊണ്ട് മറ്റിടങ്ങളില്‍ വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്‌പോര്‍ട്ട് നല്‍കുന്നത് ഒഴിവാക്കണമെന്നാണ് ശുപാര്‍ശ.

അതേസമയം, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. ഉടന്‍തന്നെ ചില മാറ്റങ്ങള്‍ പാസ്‌പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് വിദേശ കാര്യവക്താവ് വ്യക്തമാക്കിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.