2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പാസ്‌പോര്‍ട്ടിലും ഇനി താമര ചിഹ്നം, വ്യാജന്മാരെ കണ്ടെത്താനെന്നു വിശദീകരണം, മറുപടി നല്‍കാനാകാതെ കുഴഞ്ഞ് ഉദ്യോഗസ്ഥര്‍

കോഴിക്കോട്: ഇനി പാസ്പോര്‍ട്ടിലും താമര ചിഹ്നം. പുതുതായി വിതരണത്തിനെത്തിച്ച ബുക്ലെറ്റുകളില്‍ പാസ്പോര്‍ട്ട് ഓഫിസറുടെ ഒപ്പും സീലും വെക്കുന്ന പേജിന് കീഴിലുള്ള കള്ളിയിലാണ് താമര ചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്ത മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്.

ദക്ഷിണേന്ത്യയില്‍ ആദ്യം ബെഗ്ളൂരുവിലും പിന്നീട് കേരളത്തില്‍ കൊച്ചി ഓഫീസിലുമാണ് ഈ ബുക്ലെറ്റ് എത്തിയിട്ടുള്ളത്. രാജ്യത്തെ 36 പാസ്പോര്‍ട്ട് ഓഫീസുകളിലും ഇതേ പാസ്പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നതെന്നുമാണ് വിവരം. നേരത്തെ പാസ്പോര്‍ട്ട് ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെ ഭാഗം ശൂന്യമായിരുന്നു. എന്നാല്‍ അവിടെയാണ് താമര ചിഹ്നമുള്ളത്. ലേറ്റന്റ് ഇമേജായാണ് ദീര്‍ഘചതുരത്തില്‍ താമര ഉള്‍പ്പെടുത്തിയത്. പേജിന്റെ എതിര്‍വശത്തുനിന്ന് നോക്കിയാല്‍ ഇത് തെളിഞ്ഞുകാണുകയും ചെയ്യാം.

വ്യാജ പാസ്പോര്‍ട്ട് കണ്ടെത്തുന്നതിനും സുരക്ഷ വര്‍ധിപ്പിക്കാനുമാണ് ഡിസൈനില്‍ മാറ്റം വരുത്തി ബുക്ലെറ്റ് ഇറക്കിയതെന്നാണ് ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ അരുണ്‍ ചാറ്റര്‍ജിയുടെ വിശദീകരണമെങ്കിലും ഇതങ്ങ് പലര്‍ക്കും ദഹിക്കുന്നില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നം പാസ്പോര്‍ട്ടില്‍ അച്ചടിച്ചിരിക്കുകയാണോ എന്ന സംശയക്കാരോട് മറുപടി പറയാനാവാതെ ഉദ്യോഗസ്ഥരും കുഴങ്ങുകയാണ്.

ദേശീയ പുഷ്പമായ താമര കോഡ് കുറച്ചുകഴിയുമ്പോള്‍ മാറ്റും. ഇതിനുപിന്നില്‍ പ്രത്യേക ലക്ഷ്യമില്ലെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ അരുണ്‍ ചാറ്റര്‍ജി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംശയക്കാരുടെ ആശങ്കകള്‍ക്കുള്ള ഉത്തരം ഇതുവരെ ലഭ്യമായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.