2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാസ്‌പോര്‍ട്ട് നിറംമാറ്റാനുള്ള നീക്കം ഫാസിസം: ഐഎംസിസി ബഹ്‌റൈന്‍

മനാമ: ഇന്ത്യന്‍ പൗരന്മാരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു നിറം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം മനുഷ്യത്വത്തിനെതിരായ ഫാസിസ്റ്റ് കടന്നു കയറ്റമാണെന്നും ഇതിനെ മുഴുവന്‍ ഇന്ത്യക്കാരും ഒന്നിച്ചു എതിര്‍ത്തു തോല്‍പ്പിക്കണമെന്നും ഐഎം സിസി ബഹ്‌റൈന്‍ സെന്‍ട്രല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

ലോകത്തെ മറ്റൊരു രാജ്യത്തും കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങള്‍ ആണ് ഇന്ത്യയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതു സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയു എന്നും യോഗം വിലയിരുത്തി.

പ്രസിഡണ്ട് ജലീല്‍ ഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു. നിസാര്‍ അഴിയൂര്‍ ,ഖാസിം മലമ്മല്‍ ,സിറാജ് വടകര,നൗഫല്‍ അത്തോളി ,ശുകൂര്‍ പാലോളി ,അബ്ദുല്‍ഖാദര്‍ ആലംപടി ,റിഷാദ് ചേര്‍ക്കള എന്നിവര്‍ പ്രസംഗിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.