2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പാര്‍ലമെന്റ് സമ്മേളനം: സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പാര്‍ലമെന്റ് സമ്മേളനം നാളെ ആരംഭിക്കും. ഇതിന് മുന്നോടിയായി സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും.

പാര്‍ലമെന്റ് സമ്മേളനം മെയ് 13 വരെ നീളും.ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടന്ന ശ്രമത്തിനെതിരെയും വരളര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യത്തിലും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ രംഗത്തുവരുമെന്ന് ഉറപ്പാണ്. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചരക്കു സേവന നികുതി ബില്ലും ദേശീയ ലപാതാ ബില്ലും അടക്കമുള്ള ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പുതുതായി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഈ സമ്മേളനത്തില്‍ നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.