2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

നാസയുടെ ‘പാര്‍ക്കര്‍ സോളാര്‍ പ്രോബ്’ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു

വാഷിങ്ടണ്‍: സൂര്യനെ ലക്ഷ്യമാക്കിയുള്ള നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. ഒരു മിനിറ്റ് 55 സെക്കന്റ് മാത്രം ബാക്കിനില്‍ക്കേയാണ് ലോഞ്ചിങ് നീട്ടിവച്ചത്. ഹീലിയം മര്‍ദം കൂടിയെന്ന അറിയിപ്പു ലഭിച്ചതോടെയാണ് ലോഞ്ചിങ് നടപടി നിര്‍ത്തിവച്ചത്.

1.5 ബില്യന്‍ ഡോളറാണ് ദൗത്യത്തിന്റെ ചെലവ്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലാണ് സര്‍വ്വസന്നാഹവുമൊരുക്കി വിക്ഷേപണത്തിന് തയ്യാറായിരുന്നത്. എന്നാല്‍ വിക്ഷേപണ നിയന്ത്രണ കേന്ദ്രത്തില്‍ അവസാന നിമിഷം ‘നിര്‍ത്തൂ.. നിര്‍ത്തൂ.. നിര്‍ത്തൂ…’ എന്ന അറിയിപ്പു ലഭിക്കുകയായിരുന്നു.

പ്രാദേശിക സമയം ശനിയാഴ്ച 3.33ന് ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു നക്ഷത്രത്തിന്റെ സൂക്ഷമ നിരീക്ഷണത്തിനായി ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയുടെ രഹസ്യങ്ങള്‍ സംബന്ധിച്ച് പഠനം നടത്തലാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പ്രധാന ലക്ഷ്യം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.