2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

മികച്ച ബാറ്ററിയോടെ പാനസോണിക്കിന്റെ പി75

പാനസോണിക് ഇന്ത്യ അത്യുഗ്രന്‍ ബാറ്ററി ബാക്കപ്പുമായി പുതിയ സ്മാര്‍ട്‌ഫോണ്‍ രംഗത്തിറക്കിയിരിക്കുന്നു. 5000 എം.എ.എച്ച് ബാറ്ററിയോട് കൂടി 5,990 രൂപയ്ക്കാണ് പാനസോണിക് പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

ഫോണിലെ ചാര്‍ജ് പെട്ടന്ന് നഷ്ടപ്പെടുന്നത് സ്മാര്‍ട്‌ഫോണുകളുടെ ലോകത്ത് ജീവിക്കുന്നവര്‍ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. അത്തരക്കാര്‍ക്ക് ഗുണം ചെയ്യുന്ന ഒരു ബജറ്റ് ഫോണാണ് പാനസോണിക്ക് പി75.

5 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേയോട് കൂടിയ പാനസോണിക് പി75 ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

8 ജി.ബി ഇന്റേണല്‍ മെമ്മറിയോട് കൂടി 1 ജി.ബി റാമാണ് ഇതിലുള്ളത്.32 ജി.ബി വരെ ഇന്റേണല്‍ മെമ്മറി ഉയര്‍ത്താനും സാധിക്കും. 1.3 കോഡ് കോര്‍ പ്രൊസസര്‍ ആണ് ഈ സ്മാര്‍ട്‌ഫോണിന് ശക്തി പകരുന്നത്.

9 ബ്യൂട്ടി മോഡുകളോട് കൂടിയ 5മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുമാണ് ഇതിന്റെ മറ്റൊരു സവിശേഷത.

ഈ ഡ്യുവല്‍ സിം സ്മാര്‍ട് ഫോണില്‍ 3ജി/ 2ജി സംവിധാനവും വൈഫൈ, ബ്ലൂടൂത്ത് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഗോള്‍ഡ്, സാന്റ് ബ്ലാക്ക് നിറങ്ങളില്‍ പാനസോണിക് പി75 ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News