2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പതിവ് തെറ്റിയില്ല; ഇത്തവണയും ആദ്യ വോട്ട് പാണക്കാട് തങ്ങള്‍ തന്നെ

 

മലപ്പുറം: പതിവുതെറ്റിക്കാതെ ഇത്തവണയും ആദ്യ വോട്ട്‌ചെയ്ത് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ട് കാരണവര്‍ സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍. മുസ്‌ലിംലീഗ് രാഷ്ട്രീയകാര്യസമിതി അധ്യക്ഷന്‍ കൂടിയായ ഹൈദരലി തങ്ങള്‍ക്ക് പാണക്കാട് സി.കെ.എം.എം സ്‌കൂളില്‍ ആയിരുന്നു വോട്ട്. പോളിങ് തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്നേ തന്നെ മലപ്പുറം മണ്ഡലത്തില്‍പ്പെട്ട കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് അദ്ദേഹം ഇറങ്ങിയിരുന്നു. ബൂത്തിനു മുന്നിലെ വരിയില്‍ ആദ്യ സ്ഥാനം തങ്ങള്‍ ഉറപ്പിച്ചു. അരമണിക്കൂറോളം വരിനിന്ന് കൃത്യം ഏഴ് മണിക്കു തന്നെ തങ്ങള്‍ ചൂണ്ടു വിരലില്‍ മഷി പതിപ്പിച്ചു.

 

 

തങ്ങള്‍ക്ക് തൊട്ടു പിന്നില്‍ തന്നെ മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിയുണ്ടായിരുന്നു. ഒപ്പം മകന്‍ ആഷിഖും. രണ്ടാമനായി കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു. വൈകാതെ മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വോട്ട്‌ചെയ്യാനെത്തി. പിന്നീട് ഇവര്‍ വോട്ടര്‍മാര്‍ക്കൊപ്പം ഫോട്ടോയും എടുത്താണ് മടങ്ങിയത്. വോട്ട് ചെയ്തിറങ്ങിയ ഇരുവര്‍ക്കും തികഞ്ഞ വിജയ പ്രതീക്ഷയും പ്രകടിപ്പിച്ചു. വിജയത്തിന്റെ കാര്യത്തില്‍ സംശയമില്ലെന്നും ഭൂരിപക്ഷം മാത്രമേ നോക്കേണ്ടതുള്ളൂവെന്നും പതിവു ശൈലിയില്‍ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.