2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പമ്പയില്‍ നിന്ന് മണല്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് വനംവകുപ്പ് വിലക്കി

പത്തനംതിട്ട: പമ്പയില്‍ നിന്ന് മണല്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് വനംവകുപ്പ് വിലക്കി. ഇതുസംബന്ധിച്ച് വനംവകുപ്പ് സെക്രട്ടറി ആശാ തോമസ് ഉത്തരവിറക്കി. ഇതോടെ മണല്‍നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

അതേസമയം, മണല്‍ എടുക്കുന്നതിനു കുഴപ്പമില്ലെന്നും കൊണ്ടുപോകാന്‍ പാടില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

കേരള ക്ലേയ്സ് ആന്റ് സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിനാണ് ചുമതലയെങ്കിലും സ്വകാര്യ കമ്പനിയാണ് മണല്‍ നീക്കുന്നത്.

മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പമ്പ യാത്ര അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇന്ന് രംഗത്തെത്തിയിരുന്നു. പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാനാണ് മണല്‍ നീക്കം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനംവകുപ്പ് പോലും അറിയാതെയുള്ള നീക്കം ചില സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടിയാണെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.