2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രതിഷേധ മാര്‍ച്ചിനു നേരെ ഇസ്‌റാഈല്‍ വെടിവയ്പ്പ്; മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന്റെ ഭാഗമായി ഗസ്സയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ വീണ്ടും ഇസ്‌റാഈല്‍ വെടിവയ്പ്പ്. മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 131 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

22 കാരനായ വൈദ്യന്‍ അബ്ദുല്ല അല്‍ ഖ്വുതിതി, സഈദ് അലൂല്‍, അഹമ്മദ് അബു ലൗലി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഖബറടക്ക ചടങ്ങില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

1948 യുദ്ധാനന്തരം ഇസ്‌റാഈല്‍ നടത്തിയ അധിനിവേശത്തിന്റെ 70-ാം വര്‍ഷത്തിലാണ് ഗസ്സയില്‍ ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ഓരോ വെള്ളിയാഴ്ചയും അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയാണ് ഫലസ്തീനികള്‍ പ്രതിഷേധിക്കുന്നത്.

മാര്‍ച്ച് 30നു തുടങ്ങിയ പ്രതിഷേധ മാര്‍ച്ചിനു നേരെ ഇസ്‌റാഈല്‍ നടത്തിയ വെടിവയ്പ്പില്‍ ഇതുവരെ 164 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 18,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News