2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഭീരുത്വവും ഭീകരതയും: ഫലസ്തീനി കുട്ടിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോവുന്ന ചിത്രം വൈറല്‍

ജറൂസലം: ഇസ്‌റാഈല്‍ ഫലസ്തീനികളെ എത്രത്തോളം ഭയക്കുന്നുണ്ടെന്ന് അറിയാന്‍ ഈ ചിത്രം മതി. സൈന്യത്തിനു നേരെ കല്ലെറിഞ്ഞെന്നാരോപിച്ചാണ് 16 കാരനായ ഫൗസി അല്‍ ജുനൈദിയെന്ന ഫലസ്തീന്‍ ബാലനെ അറസ്റ്റ് ചെയ്തത്. മര്‍ദിച്ച് അവശനാക്കി കൊണ്ടുപോവുന്നതാവട്ടെ, അത്യാധുനിക തോക്കുകളും സര്‍വ്വ സുരക്ഷാ വസ്ത്രങ്ങളും ധരിച്ച ഒരു കൂട്ടം സൈനികര്‍!. ഭീരുത്വം തെളിയിക്കുന്നതോടൊപ്പം ഭീകരതയും ചൂണ്ടിക്കാണിക്കുകയാണ് ഈ ചിത്രം.

20 ല്‍ അധികം സൈനികരാണ് ജുനൈദിയെ അറസ്റ്റ് ചെയ്തുകൊണ്ടു പോവുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ കണ്ണും മൂടിക്കെട്ടിയ നിലയിലാണ്.

ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ്. എന്നാല്‍ സൈനികരെ കല്ലെറിഞ്ഞെന്ന ആരോപണം കുട്ടി നിഷേധിച്ചു.

ഗസ്സ മുനമ്പിലും ഈസ്റ്റ് ജറൂസലമിലും വെസ്റ്റ് ബാങ്കിലും ശക്തമായ പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്. ഡിസംബര്‍ ആറിനാണ് ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്.

ആറു ദിവസത്തിനിടെ, 16 ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തത്. നാലു പേര്‍ കൊല്ലപ്പെടുകയും 700 ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.