2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പാലാരിവട്ടം പാലം: ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി, അറസ്റ്റ് ചെയ്യുമെന്ന ഭയമില്ല, പ്രതിക്കൂട്ടിലോ അല്ലയോ എന്ന് കോടതി തീരുമാനിക്കും: ഇബ്രാഹിം കുഞ്ഞ്

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ലെന്ന് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. അറസ്റ്റ് ചെയ്യുമെന്ന ഭയമുള്ളതുകൊണ്ടല്ല എം.എല്‍.എ ഹോസ്റ്റലില്‍ കഴിയുന്നത്. പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
അതേസമയം, വി.കെ ഇബ്രാഹിം കുഞ്ഞിനെ പിന്തുണ നല്‍കി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ഇബ്രാഹിം കുഞ്ഞിനെതിരേ വെറും ആരോപണം മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നണി പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഏറ്റവും ഒടുവില്‍ മാത്രമാണ് ഫയല്‍ തന്റെ പക്കലെത്തിയത്. സാങ്കേതിക പിഴവ് മാത്രമാണ് ഇവിടെ സംഭവിച്ചത്. മന്ത്രി സാങ്കേതിക വിദഗ്ധനല്ല. ഫയല്‍ അവസാനമാണ് മന്ത്രി കാണുന്നതെന്നും അക്കാര്യം വ്യക്തമാകാന്‍ സെക്രട്ടേറിയറ്റ് മാനുവല്‍ പരിശോധിച്ചാല്‍ മതിയെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.