2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പാലക്കാട്ട് യു.ഡി.എഫ് മുന്നേറ്റം

പാലക്കാട്ട് ചരിത്രം വഴിമാറുമെന്ന സൂചന നല്‍കി യു.ഡി.എഫ് മുന്നേറ്റം. എല്‍.ഡി.എഫ് വിജയിക്കുമെന്നു കണക്കുകൂട്ടിയിരുന്ന പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ 29,469 വോട്ടിന് മുന്നിലാണ്. ആദ്യഫലസൂചന പുറത്തുന്നപ്പോള്‍ മുതല്‍ ശ്രീകണ്ഠന്‍ മുന്നേറുന്ന കാഴ്ചയായിരുന്നു. സിറ്റിങ് എം.പിയായ എല്‍.ഡി.എഫിലെ എം.ബി രാജേഷ് ഒരു ലക്ഷത്തിലധികം വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ യു.ഡി.എഫ് മുന്നേറ്റം എല്ലാ പ്രവചനങ്ങളെയും തള്ളിയിരിക്കുകയാണ്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ചെങ്കോട്ട തകര്‍ത്തുള്ള മുന്നേറ്റം യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിട്ടുണ്ട്. ശ്രീകണ്ഠന്‍ വിജയിച്ചാല്‍ പാലക്കാട് മണ്ഡലത്തില്‍ പുതുചരിത്രമാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.