2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കോഴിക്കോടിന് കാലിടറി, കിരീടം പാലക്കാട്ടേക്ക്‌

ആലപ്പുഴ: കിരീടനേട്ടത്തിൽ  തുടർച്ചയായ 12 വർഷത്തെ കുത്തകക്കു വിരാമം.  59 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം പാലക്കാടിന്. 930 പോയിന്റുമായി കുതിച്ച പാലക്കാടിന്റെ മുന്നിൽ മൂന്നു പോയിന്റുകൾക്ക് കോഴിക്കോട് മുട്ടുകുത്തി .കോഴിക്കോടിന്  രണ്ടാം സ്ഥാനത്തു നിലയുറപ്പിക്കേണ്ടി വന്നു. പ്രളയ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്വർണ കിരീടം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. പുലർച്ചെ ആണ് അവസാന പോയിന്റ് നില പുറത്തുവന്നത്. അടുത്ത കലോത്സവത്തിനു കാസർക്കോട് സാക്ഷിയാകും

പാലക്കാട്          :930
കോഴിക്കോട്   :927
തൃശ്ശൂർ               :903
കണ്ണൂർ                :901
മലപ്പുറം             :895
എറണാകുളം    :886
ആലപ്പുഴ             :870      
കൊല്ലം                : 862
തിരുവനന്തപുരം :858

കാസർകോട്   :839
വയനാട്             :834
കോട്ടയം           :  829
പത്തനംതിട്ട   :770
ഇടുക്കി      :706


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.