2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ആരെങ്കിലും വിഷയമാക്കിയാല്‍ സി.പി.എം ഒളിച്ചോടില്ല; കോടിയേരി ബാലകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടിയേരി

 

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമലയും പ്രചാരണ വിഷയമാവുമെന്ന് ഉറപ്പായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കില്ലെന്നു പറഞ്ഞ സി.പി.എം, ഇപ്രാവശ്യം അതില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ആരെങ്കിലും ശബരിമല ചര്‍ച്ചയാക്കിയാല്‍ സി.പി.എം ഒളിച്ചോടില്ലെന്നും പാര്‍ട്ടിയുടെ നിലപാട് വിശ്വാസികളോട് വിശദീകരിക്കുമെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിക്ക് ശബരിമലയും കാരണമായെന്ന് സി.പി.എമ്മിന്റെ വിലയിരുത്തലുണ്ടായിരുന്നു. ശബരിമല വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇടതുപക്ഷത്തിനായിട്ടില്ലെന്നും സി.പി.എം വിശ്വാസികള്‍ക്കെതിരല്ലെന്ന് അവരെ ബോധ്യപ്പെടുത്താനാവണമെന്നും വിലയിരുത്തലുണ്ടായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.