2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

എന്‍.എസ്.ജി അംഗത്വത്തിന് ഇന്ത്യയെക്കാള്‍ യോഗ്യത പാകിസ്താന്: സര്‍താജ് അസീസ്

ഇസ്‌ലാമാബാദ്: ആണവ വിതരണ സംഘത്തില്‍ (എസ്.എസ്.ജി ) അംഗത്വത്തിന് ഇന്ത്യയെക്കാള്‍ യോഗ്യത പാകിസ്താനെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകനായ സര്‍താജ് അസീസ്. പാക് ചാനലായ ഡോണ്‍ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് സര്‍താര്‍ ഇക്കാര്യം പറഞ്ഞത്.

ആണവ നിര്‍വ്യാപനകരാറില്‍ ഒപ്പു വെക്കാത്തവര്‍ക്ക് എസ്.എന്‍.ജി അംഗത്വം നല്‍കില്ലെന്ന് രാജ്യങ്ങള്‍ കൂട്ടായ തീരുമാനമെടുത്താല്‍ പാകിസ്താന് അംഗത്വമുറപ്പാക്കാമെന്നും യോഗ്യത തെളിയിക്കുന്ന ശക്തമായ രേഖകളാണ് പാകിസ്താന്‍ സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ എന്‍.എസ്.ജി അംഗത്വത്തിന് അപേക്ഷ നല്‍കിയതിന് തൊട്ടു പിന്നാലെ പാകിസ്താനും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പാകിസ്താന്‍ എത്ര ശ്രദ്ധയോടെയാണ് ആണവകാര്യങ്ങളില്‍ ഇടപെടുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ അംഗത്വത്തിന് പ്രധാന വെല്ലുവിളി ചൈനയുടെ എതിര്‍പ്പാണ്. ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്ന പക്ഷം പാകിസ്താനും അംഗത്വം നല്‍കണമെന്നാണ് ചൈനയുടെ നിലപാട്. ജൂണ്‍ 20 ന് സിയോളില്‍ നടക്കുന്ന എസ്.എന്‍.ജി പ്ലീനറി യോഗത്തില്‍ അംഗത്വത്തെ സംബന്ധിച്ച അന്തിമ തീരുമാനം അറിയാന്‍ സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.