2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പാകിസ്താന് തോല്‍വി

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് തോല്‍വി. ഒരു ദിവസം ബാക്കി നില്‍ക്കേയാണ് ഇംഗ്ലണ്ട് 330 റണ്‍സിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി പരമ്പരയിലേക്ക് തിരിച്ചെത്തിയത്. 565 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങിനിറങ്ങിയ പാകിസ്താന്റെ പോരാട്ടം 234 റണ്‍സില്‍ അവസാനിച്ചു.

മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ആന്‍ഡേഴ്‌സന്‍, മോയിന്‍ അലി, ക്രിസ് വോക്‌സ് എന്നിവരുടെ ബൗളിങാണ് പാകിസ്താനെ കൂടാരം കയറ്റിയത്. ആദ്യ ടെസ്റ്റ് സ്വന്തമാക്കിയ പാകിസ്താനെതിരേ രണ്ടാം ടെസ്റ്റ് വിജയിച്ച് നാലു ടെസ്റ്റുകളുടെ 1-1നു പരമ്പര ഇംഗ്ലണ്ട് സമനിലയിലാക്കി. 42 റണ്‍സെടുത്ത മുഹമ്മദ് ഹഫീസാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. യൂനിസ് ഖാന്‍, മിസ്ബ ഉള്‍ ഹഖ്, അസാദ് ഷഫീഖ് എന്നിവരെല്ലാം മികച്ച തുടക്കമിട്ടെങ്കിലും പിടിച്ചു നിന്നില്ല.

 നേരത്തെ ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയും അലിസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറിയുടെയും ബലത്തില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 589 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയിരുന്നു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 198 റണ്‍സിനു പുറത്താവുകയായിരുന്നു. ഫോളോഓണ്‍ നല്‍കാതെ വീണ്ടും ബാറ്റു ചെയ്ത ഇംഗ്ലണ്ട് 173 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു ലീഡുയര്‍ത്തി. 76 റണ്‍സുമായി കുക്കും 71 റണ്‍സെടുത്ത് പുറത്താകാതെ നിന്നു ജോ റൂട്ടും

രണ്ടാമിന്നിങ്‌സിലും മികവ് പുലര്‍ത്തി.  
ഇടക്ക് മഴ പെയ്‌തെങ്കിലും പിന്നീട് കളി വീണ്ടും തുടര്‍ന്നു. സമനില ലക്ഷ്യമിട്ട് കളിച്ച പാകിസ്താനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ നിലം തൊടാന്‍ അനുവദിച്ചില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News