2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നടപടി നിയമവിരുദ്ധം; ഇമ്രാന്‍ ഖാന്‍; പാകിസ്ഥാന്‍ യു.എന്നിനെ സമീപിക്കും

 

ഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ റദ്ദ് ചെയ്യാനും സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റാനുമുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ മന്ത്രിസഭാ യോഗം വിളിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നുമാണ് പാകിസ്ഥാന്‍ പ്രതികരിച്ചു. ഇന്ത്യയുടെ നടപെടിക്കെതിരെ പാകിസ്ഥാന്‍ യു.എന്നിനെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കശ്മീര്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടുന്ന തര്‍ക്ക പ്രദേശമാണ് ഇങ്ങനെയുള്ള സ്ഥലത്ത് ഇന്ത്യക്ക് ഏകപക്ഷീയമായി തീരുമാനെമെടുക്കാന്‍ ആവില്ലെന്നും ഇതിനെതിരെ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News