2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാനായി സംയുക്ത പാര്‍ലമെന്റ് വിളിച്ച് പാകിസ്താന്‍

ഇസ്‌ലാമാബാദ്: ജമ്മുകശ്മീരിനെ വിഭജിക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്ത ഇന്ത്യയുടെ നടപടി ചര്‍ച്ചചെയ്യാനായി മാത്രം പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്ത് പാകിസ്താന്‍. രാവിലെ 11 മണിക്കാണ് സമ്മേളനം തുടങ്ങുക. പുതിയ സാഹചര്യത്തിലെ ജമ്മുകശ്മീരിലെ സാഹചര്യവും പാക് പാര്‍ലമെന്റ് ചര്‍ച്ചചെയ്യും. പിന്നാലെ ഇന്ത്യയുടെ നടപടിയെ അപലപിച്ച് പാക് പാര്‍ലമെന്റ് പ്രമേയം അവതരിപ്പിക്കാനും സാധ്യതയുണ്ട്.

ഇന്ത്യയുടെ നടപടിയെ ഇന്നലെ പാകിസ്താന്‍ തള്ളുകയും അപലപിക്കുകയും ചെയ്തിരുന്നു. ജമ്മുകശ്മീര്‍ പ്രശ്‌നം രാജ്യാന്തരതലത്തില്‍ തന്നെ തര്‍ക്കപ്രദേശമായി അംഗീകരിച്ചതാണെന്നും ജമ്മുകശ്മീരിലെ ജനങ്ങളെ പോലെ തന്നെ പാകിസ്താനും തീരുമാനം അംഗീകരിക്കില്ലെനന്നും പാക് വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. രാജ്യാന്തര തര്‍ക്കപ്രദേശമെന്ന നിലക്ക് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കൊണ്ടുവന്ന നിയമത്തിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. വിഷയം ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള രാജ്യാന്തരവേദിയില്‍ ഉന്നയിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേശി അറിയിച്ചു. ഇന്ത്യയുടെ നടപടിക്കെതിരെ വിവിധ പാക് നഗരങ്ങളില്‍ പ്രതിഷേധപരിപാടികളും നടന്നു.

 

Pakistan summons joint parliamentary session after India revokes Article 370

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News