2019 October 20 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കശ്മീര്‍ വിഷയത്തില്‍ യു.എന്നിനെ സമീപിച്ച് പാകിസ്താന്‍; അടിയന്തര രക്ഷാസമിതി വിളിക്കണമെന്ന് ആവശ്യം

ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പാകിസ്താന്‍ യു.എന്നിനെ സമീപിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് യു.എന്നിന് പാകിസ്താന്‍ ഔദ്യോഗികമായി കത്ത് നല്‍കി. നിയമവിരുദ്ധമായ നടപടിയിലൂടെ ഇന്ത്യ കൈക്കൊണ്ട തീരുമാനം യു.എന്‍ രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ക്ക് വിരുദ്ധമാകയാല്‍ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ യോഗം വിളിക്കണമെന്നാണ് പാക് ആവശ്യം. കത്ത് അംഗരാജ്യങ്ങള്‍ക്കിടയില്‍ വിതരണംചെയ്യണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പ്രകോപനപരമായ നടപടി മേഖലയിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്നും സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും പാക് വിദേശകാര്യ സെക്രട്ടറി ഷാ മഹ്മൂദ് ഖുറേശി ചൂണ്ടിക്കാട്ടി. തങ്ങളുടെ സംയമനത്തെ ദൗര്‍ബല്യമായി ഇന്ത്യ കാണരുതെന്നും ഇന്ത്യ സൈന്യത്തെ ഉപയോഗിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ശക്തിയുമുപയോഗിച്ചുള്ള തിരിച്ചടിയുണ്ടാകുമെന്ന് നേരത്തെ പാക് വിദേശകാര്യമന്ത്രാലയം ഭീഷണിമുഴക്കിയിരുന്നു.

Pakistan seeks emergency UNSC meet on Kashmir


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.