2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വെട്ടുകിളിക്കു മുന്നില്‍ ശത്രുത മറന്ന് ഇന്ത്യയും പാകിസ്താനും

ഇസ്‌ലാമാബാദ്: രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ വെട്ടുകിളി ശല്യത്തെ നേരിടാന്‍ ശത്രുത മറന്ന് ഇന്ത്യയുടെയും പാകിസ്താന്റെയും സംയുക്തനീക്കം. മേഖലയില്‍ വിളകള്‍ തിന്നുനശിപ്പിക്കുന്ന വെട്ടുകിളികളെ നേരിടാന്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വെട്ടുകിളികളെ നിയന്ത്രിക്കുന്നതിനായി ഇരു രാജ്യങ്ങളും യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ വഴി വാരാന്ത്യ യോഗങ്ങള്‍ സംഘടിപ്പിക്കുകയും വിവരങ്ങള്‍ കൈമാറാറുകയും ചെയ്യുന്നുണ്ട്.
മാര്‍ച്ചില്‍ ചേര്‍ന്ന ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിലാണ് യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും പാക് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. യുഎന്നിന്റെ കമ്മീഷന്‍ ഫോര്‍ കണ്‍ട്രോളിങ് ദി ഡസേര്‍ട്ട് ലോകസ്റ്റ് ഇന്‍ സൗത്ത്-വെസ്റ്റ് ഏഷ്യ(എസ്.ഡബ്ല്യു.എ.സി) വഴിയാണ് വെട്ടുകിളിയുടെ സഞ്ചാര പാതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാജ്യങ്ങള്‍ തമ്മില്‍ കൈമാറുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലെ സഞ്ചാരപാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനൊപ്പം സാങ്കേതിക പ്രതിരോധപ്രവര്‍ത്തനങ്ങളിലെ ഏകീകരണത്തിനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. പാതിസ്താന്‍ രണ്ടു പതിറ്റാണ്ടിനിടയിലെ എറ്റവും രൂക്ഷമായ വെട്ടുകിളിശല്യമാണ് നേരിടുന്നത്. ഇന്ത്യയില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ വെട്ടുകിളികള്‍ വ്യാപക കൃഷിനാശം വരുത്തിയിരുന്നു. ഇതിനു മുന്‍പ് 1993ലാണ് ഇന്ത്യാ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ വെട്ടുകിളി ശല്യം അനുഭവപ്പെട്ടത്. വെട്ടുകിളിശല്യത്തെത്തുടര്‍ന്ന് പാകിസ്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.