2020 January 24 Friday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ആറു മാസത്തിന് ശേഷം പാകിസ്താന്‍ വീണ്ടും വ്യോമാതിര്‍ത്തി തുറന്നു

ബാലകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് ഫെബ്രുവരി 27 ന് ഇത് അടച്ചിരുന്നു

ന്യൂഡല്‍ഹി: ബാലകോട്ടില്‍ വ്യോമസേനയുടെ ആക്രമണത്തിനുശേഷം ആറുമാസത്തെ ഇടവേള കഴിഞ്ഞ് ചൊവ്വാഴ്ച പുലര്‍ച്ചെ എല്ലാ വിമാനങ്ങള്‍ക്കുമുള്ള വഴി പാകിസ്ഥാന്‍ വീണ്ടും തുറന്നു. ഇത് വിമാന യാത്രക്കാര്‍ക്കും എയര്‍ലൈന്‍ മേഖലയ്ക്കും വന്‍ ആശ്വാസമായി.

പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ദില്ലിയിലേക്കുള്ള യാത്രാമധ്യേ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ഒരു എയര്‍ ഇന്ത്യ വിമാനം പാകിസ്താന് മുകളിലൂടെ പറന്ന് 90 മിനിറ്റ് മുമ്പ് എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ എയര്‍ലൈന്‍ ആയി.

ഇതുവരെ നിയന്ത്രണമായതിനാല്‍ വിമാനക്കമ്പനികള്‍ക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താന്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നതും കൂടുതല്‍ ഇന്ധനം നിറയ്‌ക്കേണ്ട സാഹചര്യവുമായിരുന്നു.
ഒപ്പം ഒരു എയര്‍ലൈനിന്റെ പ്രവര്‍ത്തനച്ചെലവിന്റെ 40% വരുന്ന ഇന്ധനച്ചെലവ് വര്‍ധനവ് കാരണം ചില സാഹചര്യങ്ങളില്‍ ഫ്‌ലൈറ്റുകള്‍ റദ്ദാക്കേണ്ട അവസ്ഥവരെ വന്നിട്ടുണ്ടായിരുന്നു.

ഈ നടപടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പുറമേ ഇന്ത്യ വഴിയുള്ള തെക്ക് കിഴക്കന്‍ ഏഷ്യന്‍ വിമാനക്കമ്പനികള്‍ക്കും ഗുണം ചെയ്യും. ഇതുവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള 11 റൂട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് പാകിസ്താന്‍ തുറന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News