2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

പാകിസ്താന്‍ വലിയ വില നല്‍കേണ്ടി വരും: നിര്‍മല സീതാരാമന്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സി.ആര്‍.പി.എഫ് ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ക്യാംപിനു നേരെയുണ്ടായ ആക്രമണങ്ങളില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാണ്. ഇതിന് തീര്‍ച്ചയായും അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും പ്രതിരോധമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ സൈനിക ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. സന്‍ജ്വാനിലെ ആര്‍മി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ ആറു ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ ആക്രമണം. സംഭവത്തില്‍ മൂന്നു പേരെ വധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.