2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാകിസ്താന്‍ ഏതുതരത്തിലുള്ള യുദ്ധത്തിനും തയ്യാര്‍: വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറേഷി

 

ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതോടെ ഉണ്ടായ സംഘര്‍ഷാവസ്ഥയ്ക്കിടെ പാകിസ്താന്‍ ഏതുതരത്തിലുള്ള യുദ്ധത്തിനും തയ്യാറാണെന്ന പ്രസ്താവനയുമായി വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറേഷി.

നിയമവിരുദ്ധമായ റദ്ദാക്കലിലൂടെ മേഖലയിലെ സമാധാനവും സ്ഥിരതയും ഇന്ത്യ കലുഷിതമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഈ മേഖലയിലെ അതിക്രമങ്ങളില്‍ നിന്നും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യയ്ക്ക് എന്തും ചെയ്യാനാവുമെന്നും ഖുറേഷി പറഞ്ഞു.

ഇന്ത്യയുടെ നടപടിക്ക് ലോകരാജ്യങ്ങളുടെ അംഗീകാരം കിട്ടിയതോടെ, പാകിസ്താന്‍ ഒറ്റപ്പെട്ട സ്ഥിതിയുണ്ടായിരുന്നു. ഇതിനു പിന്നാലെ കടുത്ത നിലപാടുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ ഒറ്റയ്ക്കായാലും ഏതറ്റം വരെയും പോകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഖുറേഷിയുടെ പ്രസ്താവന.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.