2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കുല്‍ഭൂഷണ്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്റെ ഹരജി

ഇസ്‌ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന്‍ കോടതിയുടെ വിധി സ്റ്റേ ചെയ്ത അന്തരാഷ്ട്ര കോടതിയുടെ നടപടിക്കെതിരെ ഹരജി. കേസില്‍ ആറാഴ്ചക്കകം വീണ്ടും വാദം കേള്‍ക്കണമെന്നാണ് പാകിസ്താന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്.

ഇന്ത്യയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയും അനുകൂല വിധി വരികയുമുണ്ടായി.

നയതന്ത്ര തലത്തില്‍ ഇന്ത്യയ്ക്ക് വലിയ വിജയമുണ്ടാക്കിയ വിധിയെ അംഗീകരിക്കില്ലെന്ന് വിധി വന്നയുടെ പാകിസ്താന്‍ പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഹരജിയുമായി അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരിക്കുന്നത്.

മുമ്പ് ഹാജരായ ഖവാര്‍ ഖുറേഷി തന്നെ പാകിസ്താനു വേണ്ടി വീണ്ടും ഹാജരാവുമെന്നാണ് റിപ്പോര്‍ട്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.