2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

പാക് ഭീകരപേടിയില്‍ താരങ്ങള്‍; പര്യടനത്തില്‍ നിന്ന് പത്തുപേര്‍ പിന്മാറി

കൊളംബോ: ഈ മാസം 27ന് ആരംഭിക്കാനിരുന്ന ക്രക്കറ്റ് പരമ്പരക്ക് തിരിച്ചടിയായി ശ്രീലങ്കകന്‍ താരങ്ങളുടെ പിന്മാറ്റം.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും താരങ്ങളുമായുള്ള യോഗത്തിനുശേഷമാണ് തീരുമാനം. ലസിത് മലിംഗ, കരുണരത്‌ന, എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പിന്മാറിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ചും പിസിബി പര്യടനത്തിന് ശ്രീലങ്കന്‍ ടീമിന് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷയെക്കുറിച്ചും ശ്രീലങ്കന്‍ ക്രക്കറ്റ് സുരക്ഷാ ഉപദേശ്ടാവ് റോഷന്‍ ഗുണതിലകെ വിശദീകരിച്ചു.

ഇതിനു ശേഷമായിരുന്നു താരങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. നിരോഷന്‍, കുശാല്‍ പെരേര, ഡിസില്‍വ, തിസാര പെരേര, ധനഞ്ചയ, സുരംഗ ലക്മല്‍ , ദിനേശ് ചണ്ഡിമല്‍ എന്നീ താരങ്ങളാണ് കളിയില്‍ നിന്നും പിന്മാറിയ മറ്റു താരങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.