2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സിഖ് തീര്‍ഥാടനകേന്ദ്രത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് വിലക്ക്: നിഷേധിച്ച് പാകിസ്താന്‍

 

ഇസ്‌ലാമാബാദ്: സിഖ് തീര്‍ഥാടനകേന്ദ്രത്തില്‍ ഇന്ത്യന്‍ പ്രതിനിധികളെ വിലക്കി എന്ന ഇന്ത്യയുടെ വാദം അടിസ്ഥാനരഹിതമെന്ന് പാകിസ്താന്‍. പാകിസ്താന്‍ തീര്‍ഥാടകര്‍ക്കു വിസ നിഷേധിച്ചുകൊണ്ട്, കഴിഞ്ഞ 44 വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന കീഴ്‌വഴക്കം തെറ്റിച്ചത് ഇന്ത്യയാണെന്നും പാകിസ്താന്‍ വിദേശകാര്യ വാകതാവ് പറഞ്ഞു.

പാകിസ്താനിലെ ഹസ്സന്‍ അബ്ദാലിലുള്ള സിഖ് തീര്‍ഥാടനകേന്ദ്രത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കെത്തിയ ഇന്ത്യന്‍ ഹൈകമ്മിഷന്‍ പ്രധിനിധികള്‍ക്ക് വിലക്ക് കല്‍പ്പിച്ചതില്‍ കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

എല്ലാവര്‍ഷവും പാകിസ്താനിലേക്കുള്ള തീര്‍ഥാടകരുടെ ഒപ്പം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പ്രധിനിധികള്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. മരുന്നുകളടക്കം തീര്‍ഥാടകര്‍ക്കു വേണ്ട അതാവശ്യ സഹായങ്ങള്‍ എത്തിക്കുകയാണ് പ്രഥമ ലക്ഷ്യം. എന്നാല്‍ ഈ വര്‍ഷത്തെ സന്ദര്‍ശനത്തില്‍ ഔദ്യോഗിക സംഘത്തെ തീര്‍ഥാടന കേന്ദ്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കുകയായിരുന്നു.

ഈമാസം 12 മുതല്‍ 1800ല്‍ ഏറെ സിഖ് തീര്‍ഥാടകര്‍ പാകിസ്താനിലെ സിഖ് തീര്‍ഥാടനകേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കും. ഇവരെ ബൈസാഖി ദിനത്തിന് സ്വീകരിക്കാന്‍ പോലും കഴിയാതെ ഇന്ത്യന്‍ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ക്കു മടങ്ങേണ്ടി വന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.