2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ലോകത്തെ ആദ്യത്തെ പെയ്ന്റിങ് സിനിമ ഒരുങ്ങുന്നു

ഏകദേശം നൂറോളം കലാകാരന്മാര്‍ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമക്കായി 56,000ത്തിലധികം ചിത്രങ്ങളാണുപയോഗിക്കുന്നത്

ലോകത്ത് ആദ്യമായി പെയ്ന്റിങുകള്‍ മാത്രമുപയോഗിച്ചുള്ള കഥാചിത്രം ഒരുങ്ങുന്നു. ലോകപ്രശസ്ത ഡച്ച് ചിത്രകാരനായിരുന്ന വിന്‍സന്റ് വാന്‍ ഗോഫിന്റെ ജീവിതവും ചിത്രവും ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ലൗവിങ് വിന്‍സന്റ് എന്നു പേരിട്ടിരിക്കുന്ന സിനിമ ബ്രേക്ക്ത്രൂ ഫിലിംസ് ആണ് പുറത്തിറക്കുന്നത്.

loving vincenttt

ചരിത്രസംഭവത്തിന് തുടക്കം കുറിച്ചതിന്റെ ഭാഗമായി മനോഹരമായുള്ള ട്രെയ്‌ലറും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്ത ചിത്രകാരനായ വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. വിന്‍സെന്റിന്റെ സ്‌നേഹനിധിയായ ജീവിതവും അയാളുടെ ചിത്രങ്ങളിലെ പ്രതീകങ്ങളും ഉപയോഗിച്ച് സാങ്കല്‍പ്പിക അഭിമുഖം വഴി കലാകാരന്റെ ജീവിതവും മരണവുമെല്ലാം ചിത്രത്തില്‍ വരച്ചുകാട്ടുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍

സിനിമയിലെ ഓരോ ഷോട്ടിലും ഓരോ പുതിയ എണ്ണഛായമാണുപയോഗിക്കുന്നത്. ഒരു ഫ്രെയ്മില്‍ നിന്നു ചിത്രകാരന്റെ ബ്രഷിലേക്കായാണ് ക്യാമറ ചലിപ്പിക്കുന്നത്. ഏകദേശം നൂറോളം കലാകാരന്മാര്‍ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമക്കായി 56,000ത്തിലധികം ചിത്രങ്ങളാണുപയോഗിക്കുന്നത്. ദോറോത്ത കൊബീല, ഹഗ് വെല്‍ക്മാന്‍, സ്റ്റാര്‍സ് ഏഥന്‍ ടര്‍ണര്‍,സോയിസ് റോനന്‍ എന്നിവയാണ് വിന്‍സന്റിന്റെ മറ്റു സിനിമകള്‍.

ചിത്രീകരണം കാണാം…


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.