2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

വേണ്ടിവന്നാല്‍ പി.ജയരാജനെതിരെ കേസെടുക്കുമെന്ന് ചെന്നിത്തല

കാഞ്ഞങ്ങാട്:കാട്ടാക്കടയില്‍ നടത്തിയ വിവാദപ്രസംഗത്തിനെതിരെ സി.പി.എം നേതാവ് പി.ജയരാജനെതിരെ വേണമെങ്കില്‍ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രസംഗം പരിശോധിച്ച ശേഷം വേണമെങ്കില്‍ നടപടിയെടുക്കും. കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍, ഫസല്‍ വധക്കേസുകളിലെല്ലാം സി.ബി.ഐ യു
ടെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട പോകുന്നതെന്ന് ജയരാജന്റെ പ്രസ്താവനയുലൂടെ വ്യക്തമായതായും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

സി.പി.എം അക്രമണത്തിന് മുന്‍കൈ എടുക്കാറില്ലെന്നും എന്നാല്‍ കടം സ്ഥിരമായി വന്നുകൊണ്ടിരുന്നാല്‍ അത് തിരിച്ചുകൊടുക്കുമെന്നുമാണ് പി.ജയരാജന്‍ നെടുമങ്ങാട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ തന്നെ അക്രമകാരിയും കൊലപാതകിയുമായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല . കൊലപാതകകേസില്‍പെട്ട മമ്പറം ദിവാകരനെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയതെന്നും ജയരാജന്‍ ആരോപിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.