2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ആക്രമിക്കപ്പെട്ട സി.പി.എം വിമത നേതാവിനെ പി. ജയരാജന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

 

കോഴിക്കോട്: തെരഞ്ഞെടുപ്പിനു പിന്നാലെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി. ജയരാജന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് അജ്ഞാതസംഘം വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയായ സി.ഒ.ടി നസീറിനെ ആക്രമിച്ചത്.

സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്ന് ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി അംഗമായിരിക്കുമ്പോഴും പിന്നീടും നസീറുമായി നല്ല ബന്ധമാണുള്ളത് ജയരാജന്‍ പറഞ്ഞു.

നോമ്പു തുറന്നതിനുശേഷം സുഹൃത്തുമൊന്നിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ തലശേരി ടൗണിലെ കയ്യാത്ത് വച്ചാണ് നസീര്‍ ആക്രമിക്കപെട്ടത്. ബൈക്കിലെത്തിയ മൂന്നുപേരാണ് തന്നെ ആക്രമിച്ചതെന്ന് നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.