2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പശുക്കളെ സംരക്ഷിക്കാന്‍ മദ്യത്തിന് പ്രത്യേക നികുതി ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍

ലഖ്‌നോ: തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ മദ്യത്തിന് പ്രത്യേക നികുതി ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനുമാണ് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പശുക്കള്‍ക്കായുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനും മറ്റ് സുരക്ഷാപദ്ധതികള്‍ നടപ്പാക്കുന്നതിനുമാണ് പണം വിനിയോഗിക്കുക.

മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മദ്യം കൂടാതെ എതൊക്കെ എക്‌സൈസ് വസ്തുക്കള്‍ക്കുമേല്‍ അധിക നികുതി ചുമത്തണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. അധിക നികുതി ഈ ആഴ്ചമുതല്‍ തന്നെ പ്രബല്യത്തില്‍ വരുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പുതിയ നികുതിയിലൂടെ 155 കോടി അധികമായി പിരിച്ചെടുക്കാന്‍ കഴിയുമെന്ന് യു.പി മന്ത്രി ശ്രീകാന്ത് ശര്‍മ അറിയിച്ചു.

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് 160 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറയിച്ചിരുന്നു. 16 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഓരോന്നിനും 10 കോടി രൂപ വീതമാണ് സംസ്ഥാന ഖജനാവില്‍ നിന്ന് അനുവദിച്ചിരുന്നത്. ഓരോ ജില്ലാ പഞ്ചായത്തിനും കീഴില്‍ 750 പശു സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News