2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഇന്ധനവില വര്‍ധനവിന്റെ കാരണം നികുതി കൂട്ടിയത്: പി. ചിദംബരം

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന നികുതിയാണ് പെട്രോള്‍, ഡീസല്‍ വിലയുടെ വര്‍ധനയ്ക്ക് കാരണമെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം.

പെേട്രാള്‍, ഡീസല്‍ എന്നിവയെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടു.

പെട്രോള്‍, ഡീസല്‍ വര്‍ധനയ്ക്ക് കാരണം അമിത നികുതിയാണെന്നും അത് വെട്ടികുറച്ചാല്‍ പെട്രോള്‍, ഡീസല്‍ വില കുറക്കാമെന്നും അദ്ദേഹം പറഞ്ഞു.

നികുതി ചുമത്തുന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ 19 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണെന്നും ഇത് കേന്ദ്രസര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പെട്രേള്‍, ഡീസല്‍ എന്നിവയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.