2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

‘കുടിവെള്ള പ്രശ്‌നം പുതുതലമുറ കൂടുതല്‍ വെള്ളം കുടിക്കുന്നതു കാരണം?’; നിര്‍മലാ സീതാരാമന്റെ തിയറിക്ക് ട്രോള്‍ പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

 

ന്യൂഡല്‍ഹി: പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നതാണ് വാഹന വിപണിയിലെ മാന്ദ്യത്തിനു കാരണമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രയ്ക്കു പിന്നാലെ ട്രോള്‍ പൊങ്കാലയുമായി സോഷ്യല്‍ മീഡിയ. സമ്പദ്‌വ്യവസ്ഥയില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു പകരം, മറ്റു കാരണങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിനെതിരെ വ്യാപകമായി പ്രതിഷേധവും ട്രോളുമാണ് ഇറങ്ങിയത്.

പുതുതലമുറം കൂടുതല്‍ ശ്വസിക്കുന്നതു കൊണ്ടാണോ ഓക്‌സിജന്‍ ക്ഷാമമെന്ന് ചിലര്‍ ചോദിക്കുന്നു. കുടിവെള്ള പ്രശ്‌നത്തിന് കാരണം പുതുതലമുറം കൂടുതല്‍ വെള്ളം കുടിക്കുന്നതു കൊണ്ടാണോയെന്നും ട്രോളുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഭെല്‍ വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുന്നത് പുതുതലമുറം പാനിപുരി കഴിക്കുന്നതു കൊണ്ടാണോയെന്നും ചിലര്‍ ട്രോളുന്നുണ്ട്.

നിര്‍മലയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. മാന്ദ്യത്തിന് വോട്ടര്‍മാരെ പഴിച്ചോളൂയെന്ന് മനു അശോക് സിങ്വി കുറ്റപ്പെടുത്തി.

‘മില്ലേനിയല്‍സിന്റെ മനഃസ്ഥിതിയിലുണ്ടായ മാറ്റം വാഹനവിപണിയെ ബാധിച്ചിട്ടുണ്ടെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാസതവണയിലൂടെ വാഹനങ്ങള്‍ വാങ്ങുന്ന പ്രവണത ഇന്നില്ല. പകരം ഓല, ഊബര്‍ തുടങ്ങിയവയെ ആശ്രയിക്കുകയോ മെട്രോയില്‍ സഞ്ചരിക്കുകയോ ആണ്. നിരവധി കാരണങ്ങള്‍ വാഹന വ്യവസായരംഗത്തെ ബാധിക്കുന്നുണ്ട്. അവ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്…’- ഇതായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രസ്താവന.

ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണം മില്ലേനിയല്‍സാണെങ്കില്‍ അവരെ ബഹിഷ്‌കരിക്കണം എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. നിമിഷനേരം കൊണ്ടുതന്നെ #BoycottMillenials, #SayItLikeNirmalaTai തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്രെന്‍ഡാവുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News