2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കേരളത്തിനൊപ്പം അസദുദ്ദീന്‍ ഉവൈസി; പ്രളയ ഫണ്ടിലേക്ക് സംഭാവനചെയ്തത് പത്തുലക്ഷം രൂപ

 

ഹൈദരാബാദ്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പിയും. കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തുലക്ഷം രൂപ സംഭാവനചെയ്യുമെന്ന് ഉവൈസി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്കാണ് ഉവൈസി പണം നല്‍കുക. പ്രളയത്തില്‍ അകപ്പെട്ട മഹാരാഷ്ട്രയ്ക്കും ഉവൈസി ഇത്രയും തുക സംഭാവനനല്‍കുന്നുണ്ട്.

Owaisi donates Rs 10L each to flood-hit Kerala, Maharashtra #kerala_flood 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.