2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

മുംബൈയില്‍ നടപ്പാത തകര്‍ന്നു വീണ് അഞ്ച് മരണം : 34 പേര്‍ക്ക് പരുക്ക്


മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു
തകര്‍ന്നത് ബ്രിഹാമുംബൈ കോര്‍പറേഷന്റെ പാലം

മുംബൈ: മുംബൈ നഗരത്തില്‍ ഓവര്‍ ബ്രിഡ്ജ് നടപ്പാത തകര്‍ന്നു വീണ് അഞ്ച് മരണം
. 34 പേര്‍ക്ക് പരുക്ക്. ബ്രിഹാമുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന് കീഴില്‍ വരുന്നതാണ് തകര്‍ന്നു വീണ പാലം.

മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. അപൂര്‍വ പ്രഭു, രഞ്ജന താമ്പെ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇരുവരും ജി.ടി ആശുപത്രിയിലെ നഴ്‌സുമാരാണ്. ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പെട്ടത്. ചത്രപതി ശിവജി മഹാരാജ് ടെര്‍മിനലും ബിടി ലെയ്‌നും ബന്ധിപ്പിക്കുന്ന ഓവര്‍ ബ്രിഡ്ജാണ് തകര്‍ന്നു വീണത്.

വൈകിട്ട് ഏഴരയോടെയായിരുന്നു പാലം തകര്‍ന്നു വീണത്. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാമതാണ് മുംബൈയില്‍ പാലം തകര്‍ന്നു വീഴുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം അന്ധേരിയിലെ ജികെ ഗോഘലെ ഓവര്‍ ബ്രിഡ്ജും തകര്‍ന്നു വീണിരുന്നു. രണ്ട് പേര്‍ മരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.