2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

ഉത്സവകൊയ്ത്ത്; രണ്ടു ദിവസം കൊണ്ട് വിറ്റത് രണ്ടു കോടി സ്മാര്‍ട്ട് ഫോണുകള്‍

മുംബൈ: ഓണ്‍ലൈന്‍ വ്യാപാരം പൊടി പൊടിക്കുകയാണ്. ഫെസ്റ്റിവല്‍ ഓഫറുകളിലൂടെ രാജ്യത്ത് രണ്ടു ദിവസം കൊണ്ട്. 1.9 കോടി സ്മാര്‍ട്ട് ഫോണുകളാണ് വിറ്റുപോയത്. ആമസോണ്‍, ഫഌപ്കാര്‍ട്ട് വഴിയാണ് ഏറ്റവും കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ വഴി ഫോണുകള്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍-ഡിസംബര്‍ ഫെസ്റ്റിവല്‍ സീസണില്‍ 46,890 കോടി രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയാണ് മാര്‍ക്കറ്റില്‍ പ്രതീക്ഷിച്ചിരുന്നത്. അതിന്റെ പകുതിയിലധികം ഇപ്പോള്‍ ഓണ്‍ലൈനിലൂടെ നടന്നിരിക്കുകയാണ്. 27,094 കോടി രൂപയുടെ വില്‍പ്പനയാണ് രണ്ടു ദിവസം കൊണ്ട് നടന്നിരിക്കുന്നത്. അതായത് പ്രതീക്ഷിത വ്യാപാരത്തിന്റെ 58 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ്.

ആമസോണില്‍ ഒക്ടോബര്‍ 10 മുതല്‍ 15 വരെയും ഫഌപ്കാര്‍ട്ടില്‍ ഒക്ടോബര്‍ 10 മുതല്‍ 14 വരെയുമാണ് ഫെസ്റ്റിവല്‍ സീസണ്‍ വില്‍പ്പന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.