2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ടിപ്പു സുല്‍ത്താന്റെ കാലത്തെ 1000 ‘റോക്കറ്റുകള്‍’ കണ്ടെടുത്തു

ബംഗളൂരു: 18-ാം നൂറ്റാണ്ടിലെ ടിപ്പു സുല്‍ത്താന്റെ കാലത്തുള്ള ആയിരത്തിലധികം ‘യുദ്ധ റോക്കറ്റുകള്‍’ കണ്ടെത്തി. പഴയ കിണറ്റില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.

ഷിവമോഗ ജില്ലയിലെ ബിദന്നൂരില്‍ പഴയ കിണര്‍ വീണ്ടും കുഴിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ റോക്കറ്റുകള്‍ കണ്ടെത്തിയത്. ടിപ്പു സുല്‍ത്താന്‍ യുദ്ധങ്ങളില്‍ ഉപയോഗിച്ചിരുന്ന റോക്കറ്റുകളും ഷെല്ലുകളും കണ്ടെടുത്തതെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കിണറ്റില്‍ നിന്നും വെടിമരുന്ന് മണം വന്നതോടെയാണ് ഇവിടെ വീണ്ടും കുഴിച്ച് പരിശോധന നടത്തിയത്. മൂന്നു ദിവസത്തെ പരിശോധനയിലാണ് റോക്കറ്റുകള്‍ കണ്ടെത്തിയത്. 12മുതല്‍ 14 ഇഞ്ച് വീതിയുള്ള ഈ റോക്കറ്റുകള്‍ ഷിവമോഗയിലെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി സൂക്ഷിക്കും.

ഷിവമോഗയിലെ കോട്ട പ്രദേശം ടിപ്പു സുല്‍ത്താന്റെ പ്രവിശ്യയുടെ ഭാഗമായിരുന്നു. മൈസൂര്‍ റോക്കറ്റ് എന്നറിയപ്പെട്ട തദ്ദേശീയ റോക്കറ്റ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായ യുദ്ധങ്ങളിലാണ് ടിപ്പു ഉപയോഗിച്ചത്. 1799 ല്‍ ശ്രീരംഗ പട്ടണത്ത് നാലാമത്തെ ആംഗ്ലോ മൈസൂര്‍ യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.