2019 October 20 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കുതിരപ്പുറത്ത് വെള്ള പൊലിസുകാര്‍, കറുത്ത വര്‍ഗക്കാരനെ കയര്‍ കെട്ടി കൊണ്ടുപോകുന്ന ദൃശ്യം- വിവാദം കത്തുന്നു

 

ടെക്‌സാസ്: ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരെ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന അതിക്രമത്തെ ഓര്‍മിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ യു.എസില്‍ വ്യാപക പ്രതിഷേധം. രണ്ട് വെള്ള പൊലിസുകാര്‍ കുതിരപ്പുറത്തേറി, കറുത്ത വര്‍ഗക്കാരനെ കയര്‍ കൊണ്ട് കെട്ടി കൊണ്ടുപോകുന്ന ചിത്രമാണ് വൈറലായത്.

സംഭവത്തില്‍ മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടെക്‌സാസ് സ്റ്റേറ്റ് പൊലിസ് മേധാവി വെര്‍ണന്‍ ഹെയ്ല്‍. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന കൂടുതല്‍ വിവാദത്തിനിടയാക്കി. വെറുമൊരു മാപ്പിലൊതുക്കി തീര്‍ക്കാവുന്ന പ്രശ്‌നമല്ല ഇതെന്നാണ് പ്രതിഷേധക്കാരുടെ വാദം.

ഡൊണാള്‍ഡ് നീലി എന്ന കറുത്ത വര്‍ഗക്കാരന്‍ ശനിയാഴ്ചയാണ് അറസ്റ്റിലായത്. ഇയാളെ കുതിരപ്പുറത്തുള്ള ഉദ്യോഗസ്ഥര്‍ കൊണ്ടുവരുന്നതിനു പകരം, കാറില്‍ പൊലിസ് സ്റ്റേഷനില്‍ എത്തിക്കണമായിരുന്നുവെന്ന് ഹെയ്ല്‍ പറഞ്ഞു.

 

 

ഇതൊരു പരിശീലിപ്പിച്ച വിദ്യയാണെന്നും ചില സന്ദര്‍ഭങ്ങളില്‍ നല്ല മാര്‍ഗമാണിതെന്നും ഈ സംഭവത്തില്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് തെറ്റിപ്പോയെന്നും ഹെയ്ല്‍ പറഞ്ഞു. ഇനി മുതല്‍ ഈ വിദ്യ ഉപയോഗിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇതാണ് വിവാദമായത്.

ബോണ്ടില്‍ പുറത്തിറങ്ങിയിരിക്കുകയാണ് നീലി. ഫോണ്‍ ഇല്ലാത്തതിനാല്‍ ഇയാളെ ബന്ധപ്പെടാനായില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇത് 2019 ആണെന്നും 1819 അല്ലെന്നും നാക്പ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജെയിംസ് ഡോഗ്ലസ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.