2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഇതാണ് മോദിയുടെ ഇന്ത്യ: ജാമ്യംലഭിച്ച അജ്മീര്‍ സ്‌ഫോടനക്കേസ് പ്രതിക്ക് ഗുജറാത്തില്‍ വന്‍ സ്വീകരണം

ഭരൂച്ച്: 2007 അജ്മീര്‍ ദര്‍ഘ സ്‌ഫോടനക്കേസ് പ്രതിക്ക് ഗുജറാത്തില്‍ വന്‍ സ്വീകരണം. രാജ്യംഭരിക്കുന്ന ബി.ജെ.പിയുടെയും വി.എച്ച്.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രവര്‍ത്തകരാണ് ഹീറോ പരിവേഷത്തോടെ വമ്പന്‍ സ്വീകരണം നല്‍കിയത്.

കഴിഞ്ഞയാഴ്ച രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ച ഭവേശ് പട്ടേല്‍ എന്നയാള്‍ക്കാണ് സ്വന്തം നാടായ ഗുജറാത്തില്‍ സ്വീകരണം ഏര്‍പ്പെടുത്തിയത്.

ഭരൂച്ചില്‍ എത്തിയ ഭവേശ് പാട്ടിലിന് സ്വീകരണം നല്‍കാന്‍ ബി.ജെ.പി പ്രവര്‍ത്തകരോടൊപ്പം പാര്‍ട്ടി ഭരിക്കുന്ന ഭരൂച്ച് മുനിസിപ്പാലിറ്റി അധികാരികളും ഉണ്ടായിരുന്നു. പരിപാടിയില്‍ ഭരൂച്ച് മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും സംബന്ധിച്ചുവെന്ന് ബി.ജെ.പി കൗണ്‍സിലര്‍ മാരുതി സിങ് അതോദാരിയ പറഞ്ഞു.

ഭരൂച്ച് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സുര്‍ഭി തമാക്കുവാലയും സ്വാഗതം ചെയ്തവരിലുണ്ടായിരുന്നു.

ഭരൂച്ചില്‍ എത്തിയ ഉടനെ പ്രതി സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു. ഇവിടെ നിന്ന് ഹാത്തിക്കാന ബസാറിലെ വീടു വരെ കാല്‍നടയായി ജാഥയായാണ് കുറ്റക്കാരനെന്നു വിധിക്കപ്പെട്ട പ്രതിയെ ആനയിച്ചു കൊണ്ടുപോയത്.

2017 ലാണ് വിചാരണ കോടതി ഭവേശ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നീ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2007 ഒക്ടോബര്‍ 11ന് നോമ്പുതുറ നടക്കുന്നതിനിടെയാണ് അജ്മീര്‍ ദര്‍ഘയില്‍ സ്‌ഫോടനമുണ്ടായത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.