2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കത്‌വ, ഉന്നാവോ: മോദി മിണ്ടി, ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് വാഗ്ദാനം

ന്യൂഡല്‍ഹി: കത്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതികരണം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുസംഭവങ്ങളിലും രാജ്യം കത്തുന്നതിനിടെ ഇതാദ്യമാണ് മോദി പ്രതികരണം അറിയിക്കുന്നത്. എന്നാല്‍ കത്‌വ, ഉന്നാവോ എന്നു പേരെടുത്തു പറയാന്‍ പോലും മോദി തയ്യാറായിട്ടില്ല.

”കഴിഞ്ഞ രണ്ടുദിവസമായി ചര്‍ച്ചയാക്കപ്പെടുന്ന സംഭവങ്ങള്‍ സംസ്‌കാരമുള്ള സമൂഹത്തിന്റെ ഭാഗമല്ല. രാജ്യമെന്ന നിലയ്ക്ക്, സമൂഹമെന്ന നിലയ്ക്ക് നമ്മളിതില്‍ നാണിക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നു.. പൂര്‍ണനീതി നടപ്പിലാകും. നമ്മുടെ പെണ്‍മക്കള്‍ക്ക് എന്തായാലും നീതി ലഭിക്കണം”- മോദി പറഞ്ഞു.

ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കര്‍ അനുസ്മരണ പരിപാടിയിലായിരുന്നു മോദിയുടെ പ്രതികരണം. ഈ സംഭവങ്ങളെപ്പറ്റി ഇത്ര മാത്രമാണ് മോദി പറഞ്ഞത്. രണ്ട് സംഭവങ്ങളിലും പ്രതിക്കൂട്ടിലുള്ളത് ഭരണകക്ഷിയായ ബി.ജെ.പിയാണ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.