2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡ്രൈവറില്ലാ കാറുകള്‍ വരുന്നൂ, പുതിയ സ്റ്റാര്‍ട്ടപ്പിലൂടെ

വിരമിച്ച ടെക്കിമാര്‍ക്കെല്ലാം പണിയെന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? അത്രയും കാലം ചുഴറ്റിക്കൊണ്ടിരുന്ന കൈ വെറുതെയിരിക്കാന്‍ വിടുമോ. ഇല്ല എന്നാണ് ഗൂഗിള്‍, ആപ്പിള്‍, തെസ്‌ല കമ്പനികളില്‍ നിന്ന് വിരമിച്ച ഒരു കൂട്ടം തെളിയിക്കുന്നത്. വിരമിച്ച പ്രവൃത്തികളില്‍ നിന്ന് വ്യത്യസ്തമായി, വിചാരിക്കാത്ത മേഖലയിലേക്കാണ് ഓട്ടോ (OTTO) എന്ന പേരില്‍ തുടങ്ങിയ പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ചുവടുകള്‍.

ഡ്രൈവറില്ലാ ലോറികള്‍ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് ഓട്ടോയിലെ ടെക്കി മൂപ്പന്മാര്‍. സ്വന്തമായി പണമിറക്കിയാണ് ഡ്രൈവറില്ലാ ട്രക്കുകള്‍ പുറത്തിറിക്കാന്‍ ഓട്ടോ മുമ്പോട്ടുവന്നത്. നോണ്‍ മോട്ടോര്‍ വേയിലൂടെ ഡ്രൈവറുടെ സഹായത്തോടെ ഓടിക്കാവുന്ന രീതിയിലാണ് ലോറിയുടെ നിര്‍മാണം.

ട്രക്കിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. അതിന്റെ വിലയും പൂര്‍ണ വിവരങ്ങളും പുറത്തുവിടുന്നതേയുള്ളൂ. എന്തായാലും ഡ്രൈവറില്ലാ കാറുകള്‍ക്കും ബസുകള്‍ക്കും പിന്നാലെ ട്രക്കുകളും കടന്നുവരുന്നതോടെ നിരത്തുകള്‍ ഡ്രെവറില്ലാ വാഹനങ്ങള്‍ ചീറിപ്പായുന്ന സമയം അതിവിദൂരമല്ലെന്നാണ് നല്‍കുന്ന സൂചന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.