2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പള്ളിത്തര്‍ക്കം തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി കിട്ടിയില്ലെന്നും അതുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഷയം പ്രതിഫലിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ സഭയ്ക്ക് പ്രതിഷേധമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി എം ഒ ജോണ്‍ പറഞ്ഞു. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിത്തര്‍ക്കത്തില്‍ സഭാ സമരം ഏറ്റെടുക്കാനും തീരുമാനമായി.
വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍നിലപാട് സ്വീകരിക്കാന്‍ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ ചേര്‍ന്ന സുന്നഹദോസിലാണ് തീരുമാനം. അതേസമയം പെരുമ്പാവൂര്‍ പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ എറണാകുളം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുപക്ഷത്ത് നിന്നും മൂന്നു പേര്‍ വീതമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തീരുമാനമൊന്നുമായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.