2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ് ഗോള്‍ഡന്‍ ജൂബിലി: 501 അംഗ സ്വാഗതസംഘ കമ്മറ്റി രൂപീകരിച്ചു

പാലക്കാട്: അന്‍വരിയ്യ അറബിക് കോളജ് 50ാം അമ്പതാം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനവും, അന്‍വരിയ്യ സ്ഥാപകരായ അജ്മീര്‍ ഫഖീര്‍ മീരാന്‍ ഔലിയ, പൊട്ടച്ചിറ ഫാത്തിമ ബീവി എന്നിവരുടെ ഉറൂസ് മുബാറകും 2020 ഫെബ്രുവരി 6,7,8,9 തിയ്യതികളില്‍ നടത്തും. പരിപാടിയുടെ വിജയത്തിനുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, പ്രിന്‍സിപ്പല്‍ ശൈഖുന ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായും സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍ ചെയര്‍മാനും കോളജ് ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്ലിയാര്‍ ജനറല്‍ കണ്‍വീനറുമായുള്ള 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

യോഗം സമസ്ത മുശാവറ അംഗം കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. സി.എ.എം.എ കരീം അധ്യക്ഷനായി. മരക്കാര്‍ മൗലവി മാരയമംഗലം, അന്‍വരിയ്യ ജനറല്‍ സെക്രട്ടറി ഖാസി സി. മുഹമ്മദ് മുസ്ലിയാര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുഹമ്മദലി അന്‍വരി പൊട്ടച്ചിറ, അഡ്വ. മുഹമ്മദലി മാറ്റാംതടം, സ്വാലിഹ് അന്‍വരി, ചേകന്നൂര്‍ അബൂബക്കര്‍, അഷ്‌റഫ് അന്‍വരി, നിസാര്‍ അന്‍വരി, ഉനൈസ് ഖാസിമി, ഹാഫിള് മുസ്തഫ അല്‍ഹാദി, ഷബീബ് അന്‍വരി, ഹിദായത്തുള്ള അന്‍വരി, വാപ്പുട്ടി ഹാജി, ഷാഹുല്‍ ഹമീദ് അന്‍വരി, ഇബ്രാഹിം അന്‍വരി മരുതൂര്‍, ഖാജാ ദാരിമി സുലൈമാന്‍ ഹാജി, ബഷീര്‍ ഹാജി,സി പി സൈതലവി, എ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.