2019 January 22 Tuesday
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീഴുമ്പോഴൊക്കെ എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മാഹാത്മ്യം.

ഊട്ടിക്കു സമീപം ബസ് താഴ്ചയിലേക്കു മറിഞ്ഞ് ആറു പേര്‍ മരിച്ചു

ഊട്ടി: ഊട്ടിക്ക് സമീപം മന്തടയില്‍ ബസ് നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. 28 പേര്‍ക്ക് പരുക്കേറ്റു.

40 യാത്രക്കാരുമായി കോയമ്പത്തൂരില്‍നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ബസാണ് അപകടത്തില്‍പെട്ടത്.

ഊട്ടിയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ കൂനൂര്‍ റോഡിലാണ് മന്തട. ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. പരുക്കേറ്റവരില്‍ 19 പേര്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ ഊട്ടി സര്‍ക്കാര്‍ ആശുപത്രിയിലുമാണ്.

ഏതാനും ദിവസങ്ങളായി ഊട്ടിയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലും തടസം നേരിട്ടിരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.