2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

വി.എസിനെതിരെ നിയമനടപടി സ്വീകരിക്കും: ഉമ്മന്‍ചാണ്ടി

ഒന്നും പറയാന്‍ ഇല്ലാത്തതിനാലാണ് അദ്ദേഹം ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത്

തിരുവനന്തപുരം: തനിക്കെതിരെ വി.എസ് നുണ പ്രചാരണമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം നുണപ്രചാരണം നിര്‍ത്താന്‍ തയാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. തനിക്കെതിരെ സുപ്രീംകോടതിയില്‍ 31 കേസുകള്‍ ഉണ്ടെന്നാണ് വി.എസ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ തനിക്കെതിരെ ഒരു കേസ് പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഒന്നും പറയാന്‍ ഇല്ലാത്തതിനാലാണ് അദ്ദേഹം ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത്. വി.എസിന്റെ തെരഞ്ഞെടുപ്പ് കാലത്തെ നിറം മാറ്റം ജനം തിരിച്ചറിയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 18 മന്ത്രിമാര്‍ക്കെതിരെ 136 കേസുകളുണ്ടെന്നതും പച്ചക്കള്ളമാണ്. പിണറായിക്കു വേണ്ടി ധര്‍മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് വി.എസ് ഉമ്മന്‍ചാണ്ടിക്കെതിരെയും മന്ത്രിസഭക്കെതിരെയും കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.